Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Church Festival

Kannur

ആ​യി​ക്ക​ര പള്ളി തിരുനാൾ ഇ​ന്നു മുതൽ

ക​ണ്ണൂ​ർ: ആ​യി​ക്ക​ര ആ​രോ​ഗ്യ​മാ​താ പ​ള്ളി തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 12 വ​രെ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ആ​ൻ​സി​ൽ പീ​റ്റ​ർ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​യ്ക്കും പ​ട്ടു​വം വെ​ള്ളി​ക്ക​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ലി​ന്‍റോ സ്റ്റാ​ൻ​ലി മു​ഖ്യ​കാ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച വി​ത​ര​ണം. 11 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല,ദി​വ്യ​ബ​ലി, നൊ​വേ​ന, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ഫാ. ​ബി​ജു ജോ​സ​ഫ്, ഫാ. ​ഷാ​ജു ആ​ന്‍റ​ണി, ഫാ. ​ഷി​ജോ ഏ​ബ്ര​ഹാം, ഫാ. ​ശ്യം​കു​മാ​ർ എം​എം​ഐ​സി, ഫാ ​അ​ബി​ൻ രാ​ജ് എം​എം​ഐ​സി, ക​ണ്ണൂ​ർ രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​രാ​യ ഫാ. ​ഷെ​ബി​ൻ, ഫാ. ​സി​ജോ, ഫാ. ​മ​നോ​ജ് എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ 12ന് ​രാ​വി​ലെ 10ന ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് മം​ഗ​ളൂ​രു സെ​ന്‍റ് ജോ​സ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്‌​സ് ക​ള​രി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ഗ​ര പ്ര​ദ​ക്ഷി​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദ​വും ഊ​ട്ടു നേ​ർ​ച്ച​യും. വൈ​കു​ന്നേ​രം 6.30ന് ​ക​ലാ​സ​ന്ധ്യ.

Latest News

Corehub Up